യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതി വാഹനാപകടത്തിൽ മരിച്ചു; ഭർത്താവ് തിരികെ പോയത് രണ്ട് ദിവസം മുൻപ്
മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. യുഎഇയിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു ഫർഹാന. മൂത്തേടം-കരുളായി റോഡിൽ കഷായപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പിതൃസഹോദരി നാലുകണ്ടത്തിൽ ആമിനയ്ക്ക് (55) ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ സ്കൂട്ടർ കാറിനുള്ളിൽപ്പെട്ട നിലയിരുന്നു. ഫർഹാനയെ എടക്കര സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ആമിനയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫർഹാന ഭർത്താവ് റാഫിക്കിനൊപ്പം ദുബായിലായിരുന്നു. മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് റാഫിക്ക് ഞായറാഴ്ചയാണ് തിരിച്ച് ദുബായിലേക്ക് മടങ്ങിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)