divorce courtവാർധക്യത്തിൽ നോക്കിയില്ല; മക്കൾക്ക് നൽകിയ സ്വത്ത് തിരിച്ചെടുത്ത് പിതാവ്
അബുദാബി: വാര്‍ധക്യത്തില്‍ നോക്കാത്തതിനെ തുടർന്ന് മക്കൾക്ക് നൽകിയ സ്വത്ത് തിരിച്ചെടുത്ത് പിതാവ്. 23 വര്‍ഷം മുമ്പ് മക്കളുടെ പേരില്‍ വാങ്ങി നല്കിയ വ്യാപാര ഓഹരികളാണ് ഇദ്ദേഹം തിരച്ചെടുക്കുന്നത്. ഇതായി അബുദാബി പൗരനായ പിതാവ് കോടതിയെ സമീപിച്ചിരിക്കുകയാണ് divorce court. ഇദ്ദേഹത്തിന്റെ അഞ്ച് മക്കൾക്കെതിരെയാണ് പരാതി. 7400 ഓഹരികളാണ് പരാതിക്കാരന് മക്കള്‍ക്കായി വാങ്ങി നല്‍കിയിരുന്നത്. ഈ ഓഹരിയില്‍നിന്ന് വരുമാനം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോഴും അഞ്ചുമക്കളും പ്രായമായ തന്നെ നോക്കാതായതോടെയാണ് ഇദ്ദേഹം പരിതായുമായി കോടതിയെ സമീപിക്കുകയും മക്കൾക്കെതിരായ വിധി സമ്പാദിക്കുകയും ചെയ്തത്. മക്കളുടെ പേരില്‍ നല്കിയ വ്യാപാര ഓഹരികള്‍ തിരികെ നല്‍കണമെന്ന പിതാവിന്റെ ആവശ്യം കീഴ്ക്കോടതി തള്ളിയിരുന്നു. തുടർന്ന് ഇദ്ദേഹം വിധിക്കെതിരെ അപ്പീൽ കോടതിയെ സമീപിക്കുകയും അവിടെ നിന്ന് അനുകൂല വിധി നേടുകയുമായിരുന്നു. അഞ്ചുമക്കളുടെയും ഭാര്യയുടെയും പേരിലായിരുന്നു 23 വര്‍ഷം മുമ്പ് ഓഹരികള്‍ വാങ്ങി നല്‍കിയത്. ഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയ അദ്ദേഹം മറ്റൊരാളെ വിവാഹം കഴിക്കുകയും ഈ ബന്ധത്തില്‍ രണ്ടു മക്കള്‍ ജനിക്കുകയും ചെയ്തു. ജോലിയില്‍നിന്ന് വിരമിച്ചതോടെ വരുമാനം കുറയുകയും കടം വര്‍ധിക്കുകയും ചെയ്തു. ഇതോടെയാണ് തന്നെ മക്കള്‍ നോക്കുന്നില്ലെന്നും ഭാര്യയെയും രണ്ടുമക്കളെയും സംരക്ഷിക്കാന്‍ വരുമാനത്തിനായി പണ്ട് വാങ്ങിനല്‍കിയ ഓഹരികള്‍ തിരികെ നല്‍കണമെന്നും ചൂണ്ടിക്കാണിച്ച് കോടതിയിലെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)