യുഎഇയിലെ മാർക്കറ്റിൽ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു
ഷാർജ എമിറേറ്റിലെ ദൈദ് കോട്ടക്ക് സമീപത്തെ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു. പുലർച്ച 3.14ഓടെയാണ് തീപിടിത്തം സംബന്ധിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. അതിവേഗം സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി.പരമ്പരാഗത ഇമാറാത്തി വസ്തുക്കൾ വിൽക്കുന്ന കടകളാണ് കത്തിനശിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഫർണിച്ചർ, ഷെൽഫുകൾ, എയർ കണ്ടീഷനിങ് എന്നിവ സജ്ജീകരിച്ച കടകൾ മൂന്ന് ദിവസത്തിനകം ഒരുക്കണമെന്നാണ് ഭരണാധികാരി നിർദേശിച്ചിരിക്കുന്നത്. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് പുതിയ കടകൾ നൽകാനും സാമ്പത്തിക നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)