യുഎഇയിൽ സൈബർ തട്ടിപ്പുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പിൽ പരാതിപ്പെടാം
സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിനിടെ ഇരകൾക്ക് വേഗത്തിൽ പരാതിപ്പെടുന്നതിന് ആഭ്യന്തര മന്ത്രാലയം(എം.ഒ.ഐ) ആപ്ലിക്കേഷനിൽ സൗകര്യം. പൊലീസ് സ്റ്റേഷൻ സന്ദർശിക്കാതെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആപ്ലിക്കേഷൻ വഴി ക്രിമിനൽ കേസ് ഫയൽ ചെയ്യാം. ആപ്ലിക്കേഷൻ വഴിയുള്ള ക്രിമിനൽ റിപ്പോർട്ട്സൈബർ കുറ്റകൃത്യങ്ങളുടെ അപകട സാധ്യതകൾ തടയാൻ സഹായിക്കുമെന്ന് അധികൃതർ പറയുന്നു. പരാതിക്കാരന് പരാതി സ്വീകരിച്ചതിൻറെ രസീത് അതേസമയം തന്നെ ലഭിക്കുമെന്നതിനാൽ തുടർ അന്വേഷണങ്ങൾക്കും എളുപ്പമാകും
ആപ്ലിക്കേഷനിൽ പ്രവേശിച്ച് സ്ക്രീനിൻറെ ചുവടെയുള്ള സേവനങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുന്നതാണ് പരാതി നൽകുന്നതിൻറെ പ്രഥമപടി. തുടർന്ന് ക്രിമിനൽ റിപ്പോർട്ടുകളുടെ സേവനം തിരഞ്ഞെടുത്ത് പ്ലസ് ചിഹ്നം അമർത്താം. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക. ഓഡിയോ, വിഡിയോ, ഇമേജ് തുടങ്ങിയവ അറ്റാച്ച് ചെയ്ത് മാപ്പിൽ സംഭവത്തിൻറെ സ്ഥലം നിർണയിക്കുക.പരാതിയുമായി ബന്ധപ്പെട്ട രേഖകളുടെയും പകർപ്പും പരിഷ്കരിച്ച വ്യക്തിഗത വിവരങ്ങളും അറ്റാച്ച് ചെയ്യുക. സേവ് ചെയ്ത് അറ്റാച്ച്മെൻറ് പ്രക്രിയ പൂർത്തിയാക്കി വിശദാംശങ്ങൾ അവലോകനം ചെയ്ത് സുരക്ഷാ സ്ഥിരീകരണ ചിത്രം തിരഞ്ഞെടുക്കുകയും സെൻഡ് ഒപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ പരാതിക്കാരൻറെ അഭ്യർഥനയുടെ രസീത് ലഭിക്കുകയും ചെയ്യും. അന്വേഷണം തുടങ്ങുന്നതായ അറിയിപ്പും പരാതിക്കാരന് ലഭിക്കുന്ന രീതിയിലാണ് ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)