Posted By editor1 Posted On

arrest ദുബായിലെ കു​പ്ര​സി​ദ്ധ ല​ഹ​രി​മ​രു​ന്ന്​ ക​ച്ച​വ​ട​ക്കാ​ര​ൻ പൊ​ലീ​സ് പിടിയിൽ

ദുബായ് : ദുബായിലെ കു​പ്ര​സി​ദ്ധ ല​ഹ​രി​മ​രു​ന്ന്​ ക​ച്ച​വ​ട​ക്കാ​ര​ൻ പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ‘വവ്വാൽ’ (ദി ​ബാ​റ്റ്​) എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നയാളാണ് അറസ്റ്റിലായത്. ഇ​യാ​ളെ 10 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നും നീ​ക്ക​ത്തി​നു​മൊ​ടു​വി​ലാ​ണ്​​ വ​ല​യി​ലാ​ക്കി​യ​ത്. വാ​ട്​​സ്ആ​പ്​ വ​ഴി ല​ഹ​രി​മ​രു​ന്ന്​ വി​ൽ​പ​ന ന​ട​ത്തു​ന്ന ഇ​യാ​ൾ ഏ​തു​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന്​ പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 200 കി​ലോ മ​യ​ക്കു​മ​രു​ന്നും ഇ​വ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ര​ണ്ടു വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ്​ ഇതിനോടകം ക​ണ്ടെ​ത്തി. ഇയാളെ പിടിക്കാൻ ദുബായി പോലീസ് പല വഴികളും തേടിയിരുന്നു. അ​ന​ധി​കൃ​ത​മാ​യി വേ​ദ​ന​സം​ഹാ​രി​ക​ൾ, ഹ​ഷീ​ഷ്, ക്രി​സ്റ്റ​ൽ ​മെ​ത്ത്​ തു​ട​ങ്ങി​യ​വ ഓ​ൺ​ലൈ​ൻ വ​ഴി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്​ പി​ടി​യി​ലാ​യ 527 പേ​രെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നാ​ണ്​ അയാളിലേക്ക് ​ അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​മാ​ഫി​യ ത​ല​വ​ന്മാ​രു​ടെ വ​ലം​കൈ​യാ​ണി​യാ​ളെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ല​ഹ​രി​വി​രു​ദ്ധ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഖാ​ലി​ദ്​ ബി​ൻ മു​വൈ​സ പ​റ​ഞ്ഞു. കാ​ർ പാ​ർ​ക്കി​ങ്ങി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ താ​മ​സം. വാ​ട്​​സ്ആ​പ്​ വ​ഴി ല​ഹ​രി​മ​രു​ന്ന്​ ക​ച്ച​വ​ടം ന​ട​ത്തി​യ​തി​ന്​ 2200 കേ​സു​ക​ളാ​ണ്​ ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടി​ലൂ​ടെ ല​ഹ​രി​മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​​ 50,000 ദി​ർ​ഹം പി​ഴ​യും ആ​റു​ മാ​സം ത​ട​വും ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *