upcoming ipo in dubai ഓഹരി വിപണിയുടെ ലാഭത്തിൽ ദുബായിക്ക് വൻ മുന്നേറ്റം
ദുബായ് : ദുബായ് ഓഹരി വിപണിയുടെ upcoming ipo in dubai ലാഭത്തിൽ വൻ മുന്നേറ്റം. ഈവർഷം ഒമ്പത് മാസത്തിനിടെ ലാഭത്തിൽ 133 ശതമാനം വളർച്ചയുണ്ടായതായാണ് കണക്ക്. ഈവർഷം സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരം 89 മില്യൺ ദിർഹമിന്റെ ലാഭമാണ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിനുണ്ടായത്. കഴിഞ്ഞവർഷം ഇതേ കാലയവളവിൽ 38.1 മില്യൺ ദിർഹമായിരുന്നു ലാഭം. പുതിയ ലിസ്റ്റിങുകൾ ഡി എഫ് എമ്മിന്റെ വളർച്ചക്ക് ഏറെ സഹായകമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡി എഫ് എമ്മിന്റെ മൊത്തം വരുമാനം ഒമ്പത് മാസത്തിൽ 237.8 മില്യൺ ദിർഹമാണ്. കഴിഞ്ഞവർഷം ഇക്കാലയളവിൽ 183.1 ദശലക്ഷം മാത്രമാണ് വരുമാനമുണ്ടായത്. 173.3 ദശലക്ഷം ദിർഹമിന്റെ പ്രവർത്തന വരുമാനവും 64.5 മില്യൺ ദിർഹം നിക്ഷേപത്തിൽ നിന്നുള്ള വരുമാനവും ഇതിൽ ഉൾപ്പെടും. ചെലവിന്റെ കാര്യത്തിൽ 2.6 ശതമാനം വർധനയും ഈവർഷമുണ്ടായതായാണ് കണക്കുകൾ.*യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Dubai Financial Market, PJSC (dfm.ae)
Comments (0)