Posted By user Posted On

പ്രവാസികളുടെ മരണാനന്തര ചെലവുകൾ ഒഴിവാക്കി യുഎഇയിലെ ഈ എമിറേറ്റ്സ്

അബൂദബി പ്രവാസികളുടെ മരണാനന്തര ചെലവുകൾ ഒഴിവാക്കി . മരണ സർട്ടിഫിക്കറ്റിൻറെയും എംബാമിങ്​ സർട്ടിഫിക്കറ്റിൻറെയും ചാർജുകളാണ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻറ്​ എടുത്തുകളഞ്ഞത്. അൽ ഐൻ പടിഞ്ഞാറൻ മേഖല ഉൾപ്പെടെയുള്ള മേഖലകളിൽ ഇത് പ്രാബല്യത്തിൽ വരും. മരണ സർട്ടിഫിക്കറ്റിന് 103 ദിർഹവും ആംബുലൻസ്, കഫിൻ ബോക്‌സ് ഉൾപ്പെടെ എംബാമിങ് സർട്ടിഫിക്കറ്റിന് 1106 ദിർഹവുമാണ്​ ഈടാക്കിയിരുന്നത്​. ഇത്​ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്​. പുതിയ നടപടികളിലൂടെ ഏതു രാജ്യക്കാർ മരിച്ചാലും ഈ ആനുകൂല്യം ലഭ്യമാവും. അബൂദബി എമിറേറ്റിലുള്ളവർക്ക് മാത്രമായിരിക്കും ഈ സൗകര്യമുണ്ടാവുക. മറ്റുള്ള എമിറേറ്റുകളിലെ നടപടിക്രമങ്ങൾ അതേപടി തുടരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *