Posted By user Posted On

യുഎഇയിലെ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട എയർപോർട്ടുകളിലെ ചില ആനുകൂല്യങ്ങളും, വിശ്രമകേന്ദ്രങ്ങളെക്കുറിച്ചും

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വിശ്രമവേളകൾ കൂടുതൽ സു​ഗമമാക്കാൻ ഒരുക്കിയിരിക്കുന്നവയാണ് എയർപോർട്ട് ലോഞ്ചുകൾ. ടെർമിനലിനേക്കാളും ഏറെ സുഖപ്രദമായി ഇവിടങ്ങളിൽ വിശ്രമിക്കാൻ സാധിക്കും. യുഎഇയിലെ കാർഡ് ഹോൾഡർമാർക്കിടയിൽ ഏറ്റവും താത്പര്യമേറിയ ഒന്നായി എയർപോർട്ട് ലോഞ്ച് ആക്സസ് മാറിയെന്നാണ് പുതിയ സർവേ വെളിപ്പെടുത്തുന്നത്. സർവേ നടത്തിയവരിൽ മൂന്നിൽ രണ്ട് ശതമാനവും എയർപോർട്ട് ലോഞ്ചിലേക്കുള്ള പ്രവേശനം ഇല്ലാതായാൽ കാർഡ് ദാതാക്കളെ മാറ്റാൻ ആ​ഗ്ര​ഹിക്കുന്നെന്നും സർവേയിൽ പറയുന്നു. 1,400-ലധികം ബാങ്കുകളും 90 എയർലൈനുകളും 20 ഹോട്ടൽ ഗ്രൂപ്പ് പങ്കാളികളുമുള്ള ആഗോള ട്രാവൽ ബെനിഫിറ്റ് കമ്പനിയായ കോളിൻസൺ ഇൻ്റർനാഷണൽ നടത്തിയ പഠനപ്രകാരം, യുഎഇയിലെ ഉപഭോക്താക്കൾക്ക് എയർപോർട്ട് ലോഞ്ച് ആക്‌സസ്സുള്ള കാർഡുകളോടാണ് താത്പര്യമുള്ളത്. കോംപ്ലിമെൻ്ററി എയർപോർട്ട് ട്രാൻസ്‌ഫറുകൾ, എയർപോർട്ട് ഡൈനിംഗ്, ഷോപ്പിംഗ് ഡിസ്‌കൗണ്ടുകൾ എന്നിവ ലഭിക്കാൻ അവ സഹായകരമാകുമെന്നതിനാലാണ് പലരും അത്തരം കാർഡുകൾ സ്വന്തമാക്കുന്നത്. നിങ്ങളുടെ ഫ്ലൈറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കാലതാമസത്തെക്കുറിച്ച് നിങ്ങളെ അറിയിക്കാനും കഴിയുന്ന എയർലൈൻ സ്റ്റാഫിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുന്നതാണ് ഒരു എയർലൈൻ ലോഞ്ചിൽ ആയിരിക്കുന്നതിൻ്റെ ഒരു പ്രയോജനം. ചിലർ പണമടച്ചും ലോഞ്ചുകളിൽ പ്രവേശിക്കാറുണ്ട്. എയർപോർട്ട് ലോഞ്ച് പ്രവേശനത്തിന് പണം നൽകുന്നത് നല്ല ഇടപാടാണോ? പണമാണോ കാർഡാണോ നൽകേണ്ടത് എന്നത് തീരുമാനിക്കേണ്ടത് നിങ്ങൾ ലോഞ്ചിൽ ചെലവഴിക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണെന്ന് ദുബായ് ആസ്ഥാനമായുള്ള ട്രാവൽ കൺസൾട്ടൻ്റായ റിച്ച ദേവ് പറഞ്ഞു.

യാത്രയ്ക്കിടയിൽ ദീർഘമായ ഇടവേളയുള്ളവർ അല്ലെങ്കിൽ ടെർമിനലിൽ നേരത്തെ എത്തിച്ചേരുന്നവർ (പുറപ്പെടുന്നതിന് 3 മുതൽ 4 മണിക്കൂർ മുമ്പ്) ഇത്തരത്തിലുള്ളവർക്കെല്ലാം ലോകമെമ്പാടുമുള്ള മിക്ക പ്രധാന വിമാനത്താവളങ്ങളിലും ലോഞ്ച് ആക്‌സസ്സിനായി $20 (70 ദിർഹം) മുതൽ $50 (180 ദിർഹം) വരെ ചെലവഴിക്കുന്നത് ന്യായീകരിക്കാവുന്ന തുകയാണ്. അഞ്ച് മണിക്കൂറിലധികം ദൈർഘ്യമുള്ള ലേഓവറുകളിൽ, വിശ്രമിക്കാൻ സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടെത്തുന്നതും ലോഞ്ച് ആക്‌സസിന് പണം നൽകുന്നതും ചിന്തിക്കാവുന്ന കാര്യമാണ്. രണ്ടാമതായി യാത്രാ വിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്, നിങ്ങൾ വിമാനത്താവളത്തിൽ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന തുക നിശ്ചയിക്കുകയെന്നതാണ്. വിമാനത്താവളങ്ങളിലെ ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണപാനീയങ്ങൾ വാങ്ങുകയാണെങ്കിൽ നല്ലൊരു തുക ചെലവാകും. അതിനാൽ എയർപോർട്ട് ലോഞ്ചിൽ ഭക്ഷണം ഉൾപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. അടുത്തത്, ചില കാരിയറുകൾ ഇക്കോണമി യാത്രക്കാർക്ക് ഓഫറുകൾ നൽകാറുണ്ട്. ബിസിനസ്, ഫസ്റ്റ് ക്ലാസ് ലോഞ്ചിലേക്ക് ഡിസ്കൗണ്ട് നിരക്കിൽ ആക്സസ് ചെയ്യാമെങ്കിൽ അത് തീർത്തും തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ഗാർഹിക ലോഞ്ചുകളിൽ ഒറ്റത്തവണ പാസിന് 50 ഡോളർ (ദിർഹം180) മുതൽ 60 ഡോളർ വരെ (ദിർഹം 220) ചെലവാകുമെങ്കിൽ വീണ്ടും ആലോചിക്കുന്നതാണ് നല്ലത്.എയർപോർട്ട് ലോഞ്ച് ആക്‌സസ്സ് പ്രയോജനപ്പെടുത്തണോയെന്ന് എന്ന് നിർണ്ണയിക്കാൻ നിങ്ങളെ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ താഴെ ചേർക്കുന്നു.
നിങ്ങൾ എത്ര തവണ യാത്ര ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി നിശ്ചയിക്കുക
എയർപോർട്ട് ലോഞ്ച് ആക്‌സസിൻ്റെ മൂല്യം, നിങ്ങൾക്ക് അത് എത്രത്തോളം ഉപയോഗിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ അതിൻ്റെ വില എത്രയാണെന്നും നിങ്ങൾ യഥാർത്ഥത്തിൽ എത്ര തവണ യാത്ര ചെയ്യുന്നുവെന്നും കണക്കാക്കേണ്ടത് പ്രധാനമാണ്. ഒരു അംഗത്വത്തിന് ശരാശരി എത്ര ചിലവാകും എന്ന് പരിശോധിക്കാം,
ലോകമെമ്പാടുമുള്ള 1,200-ലധികം എയർപോർട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം നൽകുന്ന ഒരു അംഗത്വം നിങ്ങൾ പരിഗണിക്കുകയാണെന്ന് വിചാരിക്കുക. മിക്ക നെറ്റ്‌വർക്കുകളും മൂന്ന് പ്രധാന അംഗത്വ ശ്രേണികൾ വാഗ്ദാനം ചെയ്യുന്നു.

ഒരു സ്റ്റാൻഡേർഡ് അംഗത്വത്തിന് (ടയർ 1) ഏകദേശം $99 (350 ദിർഹം) വിലവരും, ഓരോ സന്ദർശനത്തിനും $27 (100 ദിർഹം) എന്ന നിരക്കിൽ വിഐപി ലോഞ്ചുകളിൽ പ്രവേശിക്കാൻ നിങ്ങളെ അനുവദിക്കുന്നു. $249 (ദിർഹം 900) അപ്‌ഗ്രേഡ് ചെയ്‌ത അംഗത്വത്തിന് (ടയർ 2) 10 സൗജന്യ സന്ദർശനങ്ങളുണ്ട്, 10 സന്ദർശനങ്ങൾക്ക് ശേഷമുള്ള ഓരോന്നിനും $27 ഈടാക്കും. $399 (ദിർഹം 1,500) ഓൾ-ആക്‌സസ് അംഗത്വത്തിൽ (ടയർ 3) അൺലിമിറ്റഡ് സന്ദർശനങ്ങൾ നൽകും കൂടാതെ അതിഥികളുടെ സന്ദർശനത്തിന് $27 ഈടാക്കും. നിങ്ങൾ ഒരു മാസം നിരവധി തവണ എയർപോർട്ട് ലോഞ്ചിൽ പ്രവേശിക്കുന്ന ഒരാളാണെങ്കിൽ, വർഷത്തിൽ 30-40 തവണ ആക്സസ് ചെയ്യുമെങ്കിൽ അതിന് അനുസരിച്ച് തുക കണക്കാക്കുന്നതാണ് നല്ലതെന്ന് റിച്ച ദേവ് പറയുന്നു. ഉദാഹരണത്തിന് നിങ്ങൾ വർഷത്തിൽ 40 തവണ എയർപോർട്ട് ലോഞ്ചിൽ പ്രവേശിച്ചെങ്കിൽ അംഗത്വത്തിന് $399 നൽകിയെങ്കിൽ ഓരോ സന്ദർശനത്തിനും $10 (40ദിർഹം) ആയി വിഭജിക്കാൻ സാധിക്കും.

സ്ഥിരമായി യാത്ര ചെയ്യുന്നത് ഒരേ എയർലൈനിൽ?
എപ്പോഴുമുള്ള യാത്ര ഒരേ എയർലൈനിൽ തന്നെയോ ഒരേ വിമാനത്താവളങ്ങളിലൂടെയോ ആണെങ്കിൽ എയർലൈൻ-നിർദ്ദിഷ്ട എയർപോർട്ട് ലോഞ്ചുകൾ ആക്സസ് ചെയ്യുന്നതിലൂടെ ഓഫറുകൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് യുഎഇ ആസ്ഥാനമായുള്ള യൂറോപ്യൻ ടൂർ ഓപ്പറേറ്ററിൽ റീജിയണൽ മാനേജർ സോഫി പറയുന്നു. എയർലൈൻ ലോഞ്ചിൽ ആയിരിക്കുന്നതിൻ്റെ മറ്റൊരു നേട്ടം എയർലൈൻ സ്റ്റാഫിനോട് ഫ്ലൈറ്റ് വിവരങ്ങൾ ആരായാൻ സാധിക്കുമെന്നതാണ്. ഫ്ലൈറ്റ് റദ്ദാക്കപ്പെടുകയാണെങ്കിൽ റീബുക്കിം​ഗിനുള്ള സൗകര്യവും ഇവിടെ ലഭിക്കും.

ആഡംബരമോ?
ഒരു വർഷത്തെ എയർപോർട്ട് ലോഞ്ച് ആക്‌സസിന് $400 (ദിർഹം) അല്ലെങ്കിൽ അതിൽ കൂടുതൽ നൽകുന്നത് അസംബന്ധമാണെന്ന് തോന്നിയേക്കാം, എന്നാൽ ശാന്തമായ അന്തരീക്ഷവും ജോലിക്കായോ വിശ്രമത്തിനായോ സഹായകരമായ സാഹചര്യമെല്ലാം കണക്കിലെടുക്കുന്നവർക്ക് എയർപോർട്ട് ലോഞ്ച് തെരഞ്ഞെടുക്കാം. കൂടാതെ പണം ചെലവഴിക്കുന്നതിൽ ആശങ്കയില്ലാത്തവർക്കും എയർപോർട്ട് ലോഞ്ച് ആക്‌സസ് ഒരു വിലപ്പെട്ട നിക്ഷേപം ആയിരിക്കും.

എയർപോർട്ട് ലോഞ്ച് ആക്‌സസ് ആ​ഗ്രഹിക്കുന്നവർ ഒരു ട്രാവൽ ക്രെഡിറ്റ് കാർഡിനായി സൈൻ അപ്പ് ചെയ്യുക എന്നതാണ് പ്രധാനം. വ്യത്യസ്‌ത കാർഡുകൾ വ്യത്യസ്‌ത തലത്തിലുള്ള ആക്‌സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അവ പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കുക. കാർഡ് വാഗ്ദാനം ചെയ്യുന്ന എയർപോർട്ട് ലോഞ്ച് ആക്‌സസ് പരിധിയില്ലാത്തതാണെന്നും സർചാർജിനൊപ്പം വരുന്നില്ലെന്നും ഉറപ്പാക്കണം. ചില ട്രാവൽ കാർഡുകൾ പറയുന്നത് അവരുടെ പ്രോഗ്രാമുകൾ വഴി നിങ്ങൾക്ക് ആക്‌സസ് ലഭിക്കുമെന്നാണ്, എന്നാൽ നിങ്ങൾക്ക് ശരിക്കും ലഭിക്കുന്നത് വളരെ അടിസ്ഥാന അംഗത്വമാണ്, അവിടെ ഓരോ സന്ദർശനത്തിനും പണം നൽകേണ്ടിവരും. നിരവധി മുൻനിര എയർലൈൻ ക്രെഡിറ്റ് കാർഡുകൾ ബോണസ് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും സഹിതം അവരുടെ സ്വതന്ത്ര എയർപോർട്ട് ലോഞ്ചുകളിലേക്ക് സൗജന്യമായി പ്രവേശനം വാഗ്ദാനം ചെയ്യുന്നു എന്നതും ഓർക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *