Thermal Scanner അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
അബുദാബി : അബുദാബിയിലെ വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിർബന്ധിത തെർമൽ സ്കാനിങ് സംവിധാനം ഒഴിവാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ABU DHABI COVID ഭാഗമായാണ് തെർമൽ സ്കാനിങ് Thermal Scanner സംവിധാനം ഏർപ്പെടുത്തിയത്. ഇതാണ് ഒഴിവാക്കിയത്. ഇതുസംബന്ധിച്ചുള്ള സർക്കുലർ ദേശീയദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് (ഡി.സി.ടി.) പുറത്തിറക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ചില ഹോട്ടലുകൾ എന്നിവിടങ്ങളിലെ പ്രവേശനകവാടങ്ങളിലായിരുന്നു ശരീര താപനിലയറിയാൻ തെർമൽ സ്കാനിങ് സ്ഥാപിച്ചിരുന്നത്. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് മുൻകരുതൽ നടപടികളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. സമാനമായ അറിയിപ്പ് അബുദാബി സാമ്പത്തിക വികസനവകുപ്പ് വിവിധ വാണിജ്യസ്ഥാപനങ്ങൾക്ക് അയച്ചിട്ടുണ്ട്.തെർമൽ സ്‌കാനിങ് സംവിധാനത്തോടൊപ്പം വൈറസ് അണുബാധ കണ്ടെത്താൻ ഉപയോഗിച്ചിരുന്ന സാങ്കേതിക ഉപകരണം ഇ.ഡി.ഇയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പൊതുയിടങ്ങളിലെ പ്രവേശനത്തിന് അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ് നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.
Comments (0)