അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മൂന്ന് ദിവസം മുമ്പ് കുടുംബസമേതം റാസൽഖൈമയിൽ തിരികെയെത്തിയ 38കാരനായ മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജനൂർ കൊളവയലിൽ അബൂബക്കർ-പരേതയായ കുഞ്ഞാമിന ദമ്പതികളുടെ മകൻ മുഹമ്മദ് കുഞ്ഞ് ആണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. കൊവ്വൽ മുഹമ്മദ് കുഞ്ഞയിയുടെ മകൾ തസ്നിയ ആണ് ഭാര്യ. മഹ്ലൂഫ, ഹൈറ എന്നിവർ മക്കൾ. സഹോദരങ്ങൾ: ഫരീദ, മറിയം. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച്ച ഖബറടക്കം നടത്തും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)