Posted By user Posted On

യുഎഇ ബിസിനസ് ബേ കൊലക്കേസിൽ കൗമാരക്കാരൻ്റെ ജീവപര്യന്തം ശരിവച്ച് കോടതി; 5 പേരെ വെറുതെ വിട്ടു

2023 മെയ് മാസത്തിൽ ബിസിനസ് ബേ ഏരിയയിൽ നടന്ന ആസൂത്രിത കൊലപാതകത്തിൽ 19 കാര​ന്റെ ജീവപര്യന്ത്യം ശരിവച്ച് ദുബായിലെ അപ്പീൽ കോടതി. പ്രതിയെ സഹായിച്ച അഞ്ച് ഇസ്രയേലി പൗരന്മാർക്കും 10 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നത് റദ്ദാക്കി കുറ്റവിമുക്തരാക്കി. തെളിവുകളുടെ അഭാവത്തിലാണ് 5 പേരെയും വെറുതെ വിട്ടത്. അതേസമയം, ‘സ്വയം പ്രതിരോധം’ ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കാൻ അഭിഭാഷകൻ ശ്രമിച്ചെങ്കിലും കോടതി ജീവപര്യന്തം ശിക്ഷ ശരിവയ്ക്കുകയായിരുന്നു. 33കാരനായ ഇസ്രയേൽ പൗരനായ യുവാവിനെ ഷിഷ കഫേയിൽ വെച്ച് മുൻവൈരാ​ഗ്യത്തി​ന്റെ പേരിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ പ്രതികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്താൻ ഉത്തരവിട്ടിരുന്നു. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ ദുബായ് പോലീസ് പ്രതികളെ കണ്ടെത്തി പിടികൂടിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *