തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; പുറത്തേക്ക് ഒഴുകുന്നത് വൻതോതിലുള്ള ജലം, കനത്ത ജാഗ്രത നിർദേശം അധികൃതർ
തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു. വൻതോതിലാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. കർണാടകയിലെ ബെല്ലാരി ജില്ലയിലാണ് തുംഗഭദ്ര ഡാം സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച അർധരാത്രിയോടെയാണ് ഡാമിന്റെ ഗേറ്റ് തകർന്നത്. കഴിഞ്ഞ 70 വർഷത്തിനിടെ ഇതാദ്യമായാണ് ഡാമിന്റെ ഗേറ്റ് തകരുന്നത്. തകർന്ന ഉടൻ ഏകദേശം 35,000 ക്യുസെക്സ് വെള്ളമാണ് അതിവേഗത്തിൽ നദിയിലേക്ക് ഒഴുകിയത്. 33 ഗേറ്റുകളുള്ള ഡാമിന്റെ 19ാം ഗേറ്റാണ് തകർന്നത്. തകർന്ന ഗേറ്റിൽ അറ്റകൂറ്റപണികൾ നടത്തണമെങ്കിൽ 60,000 മില്യൺ ക്യുബിക് ഫീറ്റ് വെള്ളം നദിയിലേക്ക് ഒഴുക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. ജലനിരപ്പ് സുരക്ഷിതമായ തോതിൽ നിലനിർത്താനായി ഞായറാഴ്ച രാവിലെ തുംഗഭദ്ര ഡാമിന്റെ 33 ഗേറ്റുകളും തുറന്നു. ഇതുവരെ ഒരു ലക്ഷം ക്യുസെക്സ് വെള്ളം ഡാമിൽ നിന്നും ഒഴുക്കി വിട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് കൊപ്പൽ, വിജയനഗര, ബെല്ലാരി, റായ്പൂർ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)