beggersയാചകർക്കും തെരുവു കച്ചവടക്കാർക്കുമെതിരെ നടപടി കടുപ്പിച്ച് യുഎഇ
ഷാർജ: യാചകർക്കും അനധികൃത തെരുവുകച്ചവടക്കാർക്കും എതിരെ നടപടി ശക്തമാക്കി യുഎഇ. ഇതിന്റെ ഭാഗമായി നടന്ന ക്യാമ്പെയിനിൽ ഇതിനോടകം ആയിരത്തിലധികം ആളുകൾ ഷാർജ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഷാർജ പൊലീസിന്റെ പ്രത്യേക സംഘംതന്നെ ഇത്തരക്കാരെ പിടികൂടുന്നതിന് പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കാണിത് beggers. യാചകർ, നിയമവിരുദ്ധമായി വെള്ളക്കുപ്പികൾ, സിഗരറ്റുകൾ, നമസ്കാര പായകൾ തുടങ്ങിയവ വിൽക്കുന്നവർ എന്നിങ്ങനെയാണ് പിടിയിലായത്. 875 പുരുഷന്മാരും 236 സ്ത്രീകളും ഈ വർഷം പിടിയിലായിട്ടുണ്ട്. കൂടാതെ ചില യാചകർ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായാണ് ഭിക്ഷ യാചിക്കാൻ ഇറങ്ങുന്നതെന്നും ജനങ്ങളെ വഞ്ചിക്കുകയാണെന്നും പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യാചകരെ പിടികൂടിയതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഷാർജയിലെ പൊലീസ് നടപടി ശക്തമായതോടെ ഭിക്ഷാടകരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. യു.എ.ഇയിൽ ഭിക്ഷാടനത്തിനിടെ പിടിയിലായാൽ മൂന്നുമാസം തടവും കുറഞ്ഞത് 5,000 ദിർഹം പിഴയുമാണ് ശിക്ഷ. ഭിക്ഷാടകരുടെ സംഘങ്ങളെ നയിക്കുന്നവർക്കും രാജ്യത്തിന് പുറത്തുനിന്ന് ആളുകളെ ഭിക്ഷാടനത്തിനായി റിക്രൂട്ട് ചെയ്യുന്നവർക്കും ആറുമാസം തടവും 1,00,000 ദിർഹം വരെ പിഴയും ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)