Posted By user Posted On

യുഎഇയിൽ തൊഴിൽ നിയമത്തിൽ സുപ്രധാന ഭേദഗതി; ലംഘിച്ചാൽ 10ലക്ഷം വരെ പിഴ

തൊഴിൽ നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ചുരുങ്ങിയത് 10 ലക്ഷം ദിർഹം പിഴ ചുമത്തുന്ന ഫെഡറൽ നിയമ ഭേദഗതി യുഎഇ പ്രഖ്യാപിച്ചു. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ നിയമത്തിലെ പ്രത്യേക വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. പുതിയ വ്യവസ്ഥകൾ പ്രകാരം നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിയമത്തിൽ പ്രതിപാദിക്കുന്നു​. പുതിയ വ്യവസ്ഥ പ്രകാരം ശരിയായ പെർമിറ്റില്ലാതെ തൊഴിലാളികളെ നിയമിക്കുക, ജോലിവാഗ്ദാനം ചെയ്ത്​ രാജ്യത്തേക്ക്​ കൊണ്ടുവന്ന ശേഷം വഞ്ചിക്കുക, തൊഴിൽ പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ പരിഹരിക്കാതെ സ്ഥാപനം അടച്ചുപൂട്ടുകയോ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തൊഴിലുടമക്ക്​ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താം. അതോടൊപ്പം വ്യാജ സ്വദേശിനിയമനം ഉൾപ്പെടെ നിയമന തട്ടിപ്പ്​ നടത്തിയാൽ ക്രിമിനൽ വകുപ്പു പ്രകാരം നടപടി സ്വീകരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *