സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടാൻ ദിവസങ്ങൾ മാത്രം; കൊടുംചൂടിന് ശമനം, യുഎഇ തണുപ്പുകാലത്തിലേക്ക്
യുഎഇയിൽ കനത്ത ചൂട് അവസാനിക്കുന്നതിൻറെ അടയാളമായി വിലയിരുത്തപ്പെടുന്ന ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം പ്രത്യക്ഷപ്പെടും. ആഗസ്റ്റ് 24ന് സുഹൈൽ പ്രത്യക്ഷപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ പറഞ്ഞു. സുഹൈൽ പ്രത്യക്ഷപ്പെട്ട ശേഷം മേഖലയിൽ ഏകദേശം 40 ദിവസത്തെ ‘സുഫ്രിയ’ എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥയാണ് അനുഭവപ്പെടുക. പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥ മാറ്റത്തിൻറെ ചിഹ്നമായാണ് നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. സുഹൈൽ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ ചൂടാണ് ആദ്യഘട്ടത്തിൽ കുറയുക. പിന്നീട് പതിയെ കാലാവസ്ഥ ശൈത്യത്തിന് വഴിമാറും.സുഹൈലിൻറെ ഉദയത്തിന് 100 ദിവസങ്ങൾക്ക് ശേഷമാണ് ശൈത്യകാലം ആരംഭിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)