Posted By user Posted On

പ്രവാസി മലയാളികളടക്കം ശ്രദ്ധിക്കണം, വിമാനയാത്രയിൽ കയ്യിൽ കരുതാവുന്ന ഭക്ഷണ സാധനങ്ങളെന്തെല്ലാം? വിശദമായി അറിയാം

ആഭ്യന്തര യാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്ന് കയ്യിൽ കരുതുന്ന ഭക്ഷണ സാധനങ്ങളാണ്. നട്സ്, ബിസ്‌ക്കറ്റ്, ചിപ്‌സ്, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ, ഉണങ്ങിയ ലഘുഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം കയ്യിൽ കരുതാവുന്നതാണ്. കുപ്പിവെള്ളം, ശീതളപാനീയങ്ങൾ തുടങ്ങിയ സീൽ ചെയ്ത പാനീയങ്ങളും നിഷ്കർഷിച്ചിരിക്കുന്ന അളവിൽ കൊണ്ടുപോകാം. എന്നാൽ കറികളും ഗ്രേവികളും സൂപ്പുകളും തൈരും സോസുകളും പോലുള്ള, ദ്രാവകങ്ങളോ അർദ്ധ ദ്രാവകങ്ങളോ ആയ വസ്തുക്കൾ കൊണ്ടുപോകാൻ പാടില്ല. അതിനുപുറമേ അസംസ്കൃത മാംസം, സമുദ്രവിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ പോലുള്ള പെട്ടെന്ന് കേടാവുന്ന ഭക്ഷണങ്ങളും അനുവദനീയമല്ല. മധുരപലഹാരങ്ങൾ കൊണ്ടുപോകുമ്പോൾ ഡ്രൈ ആയുള്ള കേക്കുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. അലിഞ്ഞുപോകുന്ന തരം കേക്കുകൾ, മിഠായികൾ എന്നിവ പാടില്ല. കൂടാതെ ക്യാനിൽ ഉള്ളതോ അല്ലെങ്കിൽ പാകം ചെയ്തതോ ആയ ഭക്ഷണ സാധനങ്ങളുടെ പരമാവധി 100 മില്ലി മാത്രമേ ബാഗേജിൽ കരുതാൻ പാടുള്ളൂ. ഇവ നന്നായി പ്ലാസ്റ്റിക് ബാ​ഗിൽ നന്നായി പാക്ക് ചെയ്യേണ്ടതുമുണ്ട്. ജാം, ന്യൂട്ടല്ല മുതലായവ ചില വിമാനങ്ങളിൽ അനുവദനീയമാണ്.

ഇൻഡിഗോ പോലുള്ള വിമാനക്കമ്പനികൾ നെയ്യ് ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകാൻ അനുവദിക്കും. എയർ ഇന്ത്യയിൽ നെയ്യ് പരിമിതമായ അളവിൽ ചെക്ക് ഇൻ ലഗേജിലും ക്യാരി ബാഗിലും അനുവദിക്കും. എണ്ണ, എണ്ണമയമുള്ള ഭക്ഷണം എന്നിവ ഇൻഡിഗോ ഫ്ലൈറ്റിൽ കൊണ്ടുപോകുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം പരിമിതമായ അളവിൽ കൊണ്ടുപോകാൻ എയർ ഇന്ത്യ അനുവദിക്കുന്നുണ്ട്. ഇൻഡിഗോ വിമാനത്തിൽ 100 മില്ലി വരെ അളവിൽ വെള്ളക്കുപ്പികളും എയ്റേറ്റഡ് ഡ്രിങ്കുകളും അനുവദനീയമാണ്. തേനും 100 മില്ലി വരെ കൊണ്ടുപോകാം. എയർ ഇന്ത്യയിൽ ചെക്കിൻ ലഗേജിൽ 5 ലിറ്റർ മദ്യം കരുതാം. കൂടാതെ കുപ്പി യഥാർഥ റീട്ടെയിൽ പാക്കേജിലായിരിക്കണം. ആൽക്കഹോൾ കണ്ടൻറ് 24% മുതൽ 70% വരെ ആയിരിക്കുകയും വേണം. ഇക്കാര്യം അറിയാൻ വിമാന സർവീസുകളുടെ ലിസ്റ്റ് പരിശോധിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *