ഓഫീസിലേക്ക് പോകുംവഴി നെഞ്ചുവേദന; പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു.പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണിയുടെ മകൻ മിഥിലാജാണ് (33) ഷാർജയിൽ മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു മരണം. ഓഫിസിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മിഥിലാജ് അടുത്തുള്ള ക്ലിനിക്കിന് സമീപം വാഹനം നിർത്തിയെങ്കിലും ഇറങ്ങാൻ സാധിച്ചില്ല.പിന്നീട് ആംബുലൻസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഉമൈറ. ഭാര്യ: സഹല. മകൻ: സംമ്രാൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)