traffic rulesഇനി നടുറോഡിൽ വാഹനങ്ങൾ കേടാകാതെ നോക്കണം; പിഴ ഈടാക്കാൻ നിർദേശം നൽകി യുഎഇ മന്ത്രാലയം
അബുദാബി: ഇനി അബുദാബിയിലെ ഹൈവേയില്‍ വാഹനം കേടായാല്‍ പണി കിട്ടും. ഇത്തരത്തിൽ നടുറോഡിൽ വാഹനങ്ങൾ കേടാകുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ 500 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് വിവരം traffic rules. ഇത് സംബന്ധിച്ച് അബുദാബി പൊലീസ് മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. റോഡിന് നടുവില്‍ പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ കാര്‍ കേടായാല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് നിർദേശങ്ങളിൽ പ്രധാനമായും വിശദീകരിക്കുന്നത്. ഹൈവേയില്‍ പെട്ടെന്ന് വാഹനം നിര്‍ത്തുന്നത് അപകടകരവും ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുന്നതുമാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങൾ. കേടായ വാഹനം റോഡില്‍ നടുവില്‍ മുന്നറിയിപ്പ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് നിര്‍ത്തിയിട്ടപ്പോൾ ഒരു വാഹനം നിയന്ത്രണം നഷ്ടമായി അപകടത്തിൽപെടുന്നതിന്റെ വിഡിയോ പങ്കുവച്ചാണ് പൊലീസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നത്. അതേസമയം, കാരണം കൂടാതെ റോഡിനു നടുവില്‍ വാഹനം നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊലീസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഓടുന്നതിനിടെ വാഹനം റോഡിനു നടുവില്‍ നിന്നുപോയാല്‍ സ്വീകരിക്കേണ്ട ആറു മുന്‍കരുതലുകൾ;
- റോഡിനു നടുവില്‍നിന്ന് വാഹനം നിര്‍ദിഷ്ട എമര്‍ജന്‍സി മേഖലയിലേക്ക് മാറ്റുക
- ഇതിനുപുറമെ റോഡിന്റെ വലതു വശവും ഉപയോഗപ്പെടുത്താവുന്നതാണ്.
- ഹസാര്‍ഡ് ലൈറ്റുകള്‍ തെളിയിക്കണം
- മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി കേടായ വാഹനത്തിനുപിന്നില്‍ ത്രികോണ രൂപത്തിലുള്ള റിഫ്ലക്ടര്‍ പ്രദര്‍ശിപ്പിക്കണം.
- സുരക്ഷയുടെ ഭാഗമായി കേടായ വാഹനത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങണം.
- സഹായത്തിനായി 999 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)