യുഎഇയിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് വിലക്ക്; കാരണം ഇതാണ്
ദുബൈ ലാൻഡ് ഡിപ്പാർട്മെൻറ് (ഡി.എൽ.ഡി) എമിറേറ്റിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് താൽക്കാലിക പ്രവർത്തന വിലക്കേർപ്പെടുത്തി . ഫ്ലാറ്റുകളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ താമസിക്കുന്നുണ്ട്. അതിനാൽ താമസക്കാരുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കമ്പനികളെ ഫ്ലാറ്റുകളും വില്ലകളും പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കിയതെന്ന് ഡി.എൽ.ഡി അറിയിച്ചു. വിലക്കുള്ള കമ്പനികളുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഈ കമ്പനികൾക്ക് പോരായ്മകൾ പരിഹരിച്ച ശേഷം മാത്രമേ പ്രവർത്തനാനുമതി നൽകൂ. ഡി.എൽ.ഡിയുടെ നിയന്ത്രണങ്ങളും നിബന്ധനകളും ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്ഥിരത നിലനിർത്തുന്നതിൽ നിർണായകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)