യുഎഇയിൽ ഇനി പരീക്ഷയെഴുതാതെ ജയിക്കാം; കഴിവ് വിലയിരുത്തി മൂല്യനിർണയം, പുതിയ സംവിധാനം ഇങ്ങനെ
യുഎഇയിൽ കുട്ടികൾക്കായി നൈപുണ്യവും അറിവും മൂല്യനിർണയത്തിൻറെ അടിസ്ഥാനമാക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. വർഷാവസാനത്തിലെ എഴുത്തുപരീക്ഷക്ക് പകരമാണിത്. പുതിയ അധ്യയന വർഷത്തിൽ പദ്ധതി രാജ്യത്തെ പബ്ലിക് സ്കൂളുകളിലെ അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലാണ് നടപ്പിലാക്കുന്നത്. വിദ്യാർഥികളുടെ കഴിവുകളെക്കുറിച്ച് ശരിയായി മനസ്സിലാക്കാൻ പൊതു വിദ്യാലയങ്ങളിലെ മൂല്യനിർണയ സമ്പ്രദായം നവീകരിക്കുന്നതിൻറെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവഴി വിവിധ രംഗങ്ങളിൽ വിദ്യാർഥികളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രേഡ് അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്ക് രണ്ടാമത്തെ ടേം പരീക്ഷ പ്രോജക്ടായി മാറും. പ്രോജക്ട് വിദ്യാർഥികളുടെ അറിവിനെ മാത്രമല്ല കഴിവുകൾ അളക്കുന്നതായിരിക്കുംയു.എ.ഇ വിദ്യഭ്യാസ മന്ത്രി സാറ ബിൻത് യൂസുഫ് അൽ അമീരി ഇക്കാര്യം വെളിപ്പെടുത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)