അവൾക്ക് അരികിലേക്ക് ഞാനും പോകുന്നു: വിദേശത്ത് കുഴഞ്ഞുവീണു മരിച്ച മലയാളി നഴ്‌സിൻ്റെ ഭർത്താവ് ജീവനൊടുക്കി; മക്കളെ നോക്കണേയെന്ന് സന്ദേശം
യുകെയിൽ കുഴഞ്ഞുവീണു മരിച്ച കോട്ടയം സ്വദേശിനിയായ നഴ്സ് സോണിയയുടെ ഭർത്താവ്, കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഇവരുടെ താമസസ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് റോണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചയോടെ മക്കളായ ലിസയും, ലൂയിസും ഉറങ്ങിയ സമയത്ത് വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് യുകെയിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. കാലിൽ ശസ്ത്രക്രിയയ്ക്കായി സോണിയ 10 ദിവസത്തേക്ക് കോട്ടയത്ത് എത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച യുകെയിലെ വീട്ടിൽ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)