യുഎഇയിൽ ലിപ്സ്റ്റിക്ക് , ഷാംബു അടക്കം വ്യാജ ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി; 2.3 കോടി ദിർഹം വിപണി മൂല്യം
അന്താരാഷ്ട്ര ബ്രാൻഡ് വ്യാപാര മുദ്രകളുള്ള വ്യാജ ഉൽപന്നങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തു. കോസ്മെറ്റിക്സ്, ആക്സസറികൾ എന്നിവയടക്കം വിവിധ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.വെയർഹൗസുകൾ സൗന്ദര്യവർധക ഉൽപന്നങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും അന്താരാഷ്ട്ര വ്യാപാര മുദ്രയുള്ള ബ്രാൻഡഡ് വ്യാജവസ്തുക്കൾ സംഭരിക്കുന്നതിന് ഉപയോഗിക്കുന്നതായി കണ്ടെത്തി.സംശയാസ്പദ രീതിയിൽ ലോഡിങ്, സ്റ്റോറേജ് പ്രവർത്തനങ്ങൾ ബോധ്യപ്പെട്ട റാക് പൊലീസ് പബ്ലിക് പ്രോസിക്യൂഷനിൽനിന്ന് അനുമതി നേടി വെയർഹൗസുകൾ റെയ്ഡ് ചെയ്യുകയും വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു.സംഭവത്തിൽ അറബ് പൗരത്വമുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 2.3 കോടി ദിർഹം വിപണി മൂല്യം വരുന്ന 6,50,468 വ്യാജ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് റാക് പൊലീസ് ഓപറേഷൻസ് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രി. അഹമ്മദ് സെയ്ദ് മൻസൂർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)