പണം ഇരട്ടിപ്പ് വാഗ്ദാനം ചെയ്ത് സ്ത്രീയിൽനിന്ന് പണം തട്ടി; യുഎഇയിൽ നാലുപേർക്ക് ശിക്ഷ വിധിച്ച് കോടതി
ദുബൈയിൽ പണം ഇരട്ടിപ്പ് വാഗ്ദാനം ചെയ്ത് സ്ത്രീയിൽനിന്ന് പണം തട്ടിയെടുത്തു. കേസിൽ നാലുപേർക്ക് മൂന്നുമാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. പണം അയച്ചുനൽകിയാൽ അതിവേഗം ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് വാട്സ്ആപ് വഴിയാണ് സ്ത്രീയുമായി പ്രതികൾ ബന്ധം സ്ഥാപിച്ചത്. തട്ടിപ്പ് കണ്ടെത്തിയതോടെ പ്രോസിക്യൂഷൻ പ്രതികളെ മിസ്ഡെമിനർ കോടതിയിലേക്ക് റഫർ ചെയ്യുകയും ഐ.ടി നെറ്റ്വർക് വഴി ക്രിമിനൽ പ്രവർത്തനം നടത്തിയ കേസ് ചുമത്തുകയുമായിരുന്നു. വിചാരണക്ക് ശേഷമാണ് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)