Posted By user Posted On

കാറിൻ്റെ ഇന്ധനം തീർന്ന് മരുഭൂമിയിൽ പെട്ടു: 4 ദിവസമായി വിവരമില്ല, പ്രവാസി ഇന്ത്യക്കാരനും സഹപ്രവർത്തകനും ദാരുണാന്ത്യം

യാത്രക്കിടെ കാറി​െൻറ ഇന്ധനം തീർന്ന്​ വിജനമായ മരുഭൂമിയിൽ നാല്​ ദിവസം കുടുങ്ങിയ​ രണ്ടുപേർ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിന്​ സമീപം വിജന മരുഭൂമിയിൽ​ (റുബുൽ ഖാലി) കുടുങ്ങിയ തെലങ്കാന കരിംനഗർ സ്വദേശി ഷഹ്​സാദ്​ ഖാനും (27) സഹയാത്രികനുമാണ്​ നിർജ്ജലീകരണം മൂലം​​ മരിച്ചത്​.
മൂന്ന് വർഷമായി സൗദിയിലെ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന ഷഹ്​സാദ്​ ഖാനും സഹപ്രവർത്തകനും ജോലിയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ്​ മരുഭൂമിയിൽ കുടുങ്ങിയത്.
ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ടതിനാൽ കമ്പനിയുടെ ആളുകൾക്ക് ഇവരെ ലൊക്കറ്റ് ചെയ്യാൻ കഴിഞ്ഞില്ല. മൊബൈൽ ഫോണിെൻറ ബാറ്ററി ചാർജ് കഴിഞ്ഞതിനാൽ ഇ വർക്കും സഹായം തേടാൻ കഴിഞ്ഞില്ല. നാല് ദിവസമാണ് ലോകത്തെ ഏറ്റവും അപകടംപിടിച്ച 650 കിലോമീറ്റർ വിസ്​തൃതിയിൽ നീണ്ടുപരന്ന്​ കിടക്കുന്ന വിജന മരുഭൂമിയിൽ അകപ്പെട്ടത്​.
ഇവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്​ചയാണ്​ കണ്ടെത്തിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *