യുഎഇയിൽ പാർക്കിൽ കുഞ്ഞിന് മർദനം; അതിവേഗം നടപടിയെടുത്ത് പൊലീസ്
പാർക്കിൽ സന്ദർശനം നടത്തുന്നതിനിടെ, അപരിചിതയായ സ്ത്രീ കുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ അതിവേഗത്തിൽ നടപടി സ്വീകരിച്ച് അജ്മാൻ പൊലീസ്. ഒന്നര മിനിറ്റിനുള്ളിലാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയതെന്ന് മാതാവ് പറയുന്നു. പാർക്കിൽ സന്ദർശനം നടത്തുന്നതിനിടെ, യുവതിയുമായി വാക്കുതർക്കമുണ്ടാവുകയും ഇവർ കുഞ്ഞിനെ മർദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. അറബ് വംശജയായ യുവതിയാണ് ഉപദ്രവിച്ചതെന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ മാതാവ് അറിയിച്ചതിനെത്തുടർന്നാണ് അജ്മാൻ പൊലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തത്. പൊലീസിൻറെ ധ്രുതഗതിയിലുള്ള നടപടിയിൽ നന്ദി അറിയിച്ച് മാതാവ് സമൂഹ മാധ്യമത്തിൽ വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)