കനത്ത ചൂടിൽ നിന്ന് ആശ്വാസം; യുഎഇയിൽ ആലിപ്പഴ വീഴ്ചയും മഴയും
കനത്ത ചൂടിന് ആശ്വാസം നൽകി മഴ. യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴയും ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായി. കിഴക്കൻ മേഖലയിലെ കൽബാ ഷോക്ക റോഡിലാണ് മിതമായ മഴയും റാസൽ ഖൈമയിലെ ഷൗക്ക അൽ മുഐന റോഡിൽ നേരിയ തോതിലും മഴ ലഭിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുക. അസ്ഥിരകാലാവസ്ഥക്ക് സാധ്യതയുള്ളതിനാൽ നിവാസികൾ തിങ്കളാഴ്ച വൈകീട്ട് 5.30 മുതൽ 8.30 വരെ ഒരുങ്ങിയിരിക്കണമെന്നും എൻ.സി.എം മുന്നറിയിപ്പ് നൽകിയിരുന്നു. മഴയുമായി ബന്ധപ്പെട്ട് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. കാറ്റിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)