239 ദിർഹത്തിന് വിമാന ടിക്കറ്റോ? അത്ഭുതപ്പെടേണ്ട; ഗൾഫ് മേഖലയിൽ പുതിയ എയർലൈൻ വരുന്നു
സൗദി അറേബ്യയിലെയും യുഎഇയിലെയും വിവിധ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവ്വീവീസുകൾ സൗദി കാരിയർ ഫ്ലൈനാസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 1 മുതൽ ഇത് സർവീസ് തുടങ്ങും. യുഎഇയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ സർവ്വീസ് നടത്തുന്ന ഏക സൗദി എയർലൈനായി ഫ്ലൈനാസ് മാറും.അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും മദീനയിലേക്ക് നിരക്ക് 249 ദിർഹം മുതൽ ആരംഭിക്കുന്നു, അതേസമയം ഡിഡബ്ല്യുസിയിൽ നിന്ന് റിയാദിലേക്കുള്ള ടിക്കറ്റിന് 239 ദിർഹം വരെ പോകാം. ഒരു യാത്രക്കാരന് ജിദ്ദയിലേക്കുള്ള ഒരു വിമാനത്തിന് കുറഞ്ഞത് 365 ദിർഹം ചിലവാകും. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യ, ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈദുബായ്, സൗദി അറേബ്യയുടെ ഫ്ലാഗ് കാരിയറായ സൗദി, യുഎഇയുടെ ഫ്ലാഗ് കാരിയർമാരായ ഇത്തിഹാദ് എയർവേയ്‌സ്, എമിറേറ്റ്സ് എയർലൈൻസ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകൾ സൗദി അറേബ്യയ്ക്കും യുഎഇക്കും ഇടയിൽ ഇതിനകം പ്രവർത്തിക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)