Posted By user Posted On

യുഎഇ പൊതുമാപ്പ് വിശദാംശങ്ങൾ പ്രഖ്യാപിച്ചു; പിഴയോ പ്രവേശന വിലക്കോ ഇല്ല, അറിയേണ്ടതെല്ലാം

വിസ കാലാവധി കഴിഞ്ഞുള്ള അധിക താമസത്തിന് പിഴയോ രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ എക്സിറ്റ് ഫീസോ ഈടാക്കില്ലെന്ന് പൊതുമാപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി ഐസിപി അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് വീണ്ടും തിരിച്ചുവരുന്നതിന് പ്രവേശന വിലക്ക് ഉണ്ടായിരിക്കില്ല. മറ്റൊരു സാധുവായ വിസയില്‍ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് മടങ്ങാം. ടൂറിസ്റ്റ് വിസകളും കാലഹരണപ്പെട്ട റെസിഡന്‍സി വിസകളും ഉള്‍പ്പെടെ എല്ലാത്തരം വിസകളും പൊതുമാപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ ജനിച്ചവര്‍ക്ക് ആവശ്യമായ രേഖകളുമില്ലെങ്കില്‍ അവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും പദവി ശരിയാക്കാനും കഴിയും. സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും പൊതുമാപ്പിനായി അപേക്ഷിക്കാം. പൊതുമാപ്പ് പ്രകാരം എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചുകഴിഞ്ഞാല്‍ 14 ദിവസത്തിനകം യുഎഇ വിടണമെന്ന് നിബന്ധനയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *