കുട്ടികൾക്ക് ബോധവത്കരണം; കാർട്ടൂൺ പരമ്പരയുമായി യുഎഇ പൊലീസ്
കുട്ടികളിൽ ബോധവത്കരണം ലക്ഷ്യമിട്ട് കാർട്ടൂൺ പരമ്പരയുമായി ദുബൈ പൊലീസ്. ‘ഓഫിസർ മൻസൂർ’ എന്നാണ്സെ പ്റ്റംബർ ഒന്ന് ഞായറാഴ്ച മുതൽ സ്പേസ്ടൂൺ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കുട്ടികളുടെ കാർട്ടൂൺ പരമ്പരക്ക് പേരിട്ടിരിക്കുന്നത്.വിദ്യാഭ്യാസപരവും ബോധവത്കരണവുമായ സന്ദേശങ്ങൾ നൽകുന്നതിനൊപ്പം, കുട്ടികളുമായി ഇടപഴകുകയും അവരെ വിനോദിപ്പിക്കുകയും ചെയ്യുന്നതാണ് പരമ്പര.‘ഓഫിസർ മൻസൂർ’ എന്ന കഥാപാത്രമാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രം.ദുബൈ പൊലീസ് വൃത്തങ്ങൾ ആദ്യ എപ്പിസോഡിൻറെ പ്രഖ്യാപനം വെള്ളിയാഴ്ചയാണ് നിർവഹിച്ചത്. ഇതോടെ കുട്ടികളുടെ കാർട്ടൂൺ പരമ്പര നിർമിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ പൊലീസ് സേനയെന്ന അംഗീകാരം ദുബൈക്ക് സ്വന്തമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)