Posted By user Posted On

യുഎഇ പൊതുമാപ്പ്: പ്രവാസി മലയാളികൾക്ക് ഹെൽപ്പ് ഡസ്ക് രൂപീകരിക്കാൻ നോർക്ക; യാത്രാച്ചെലവ് സൗജന്യമാക്കണമെന്ന് ആവശ്യം

യുഎഇ പൊതുമാപ്പ് പദ്ധതി കാലയളവിൽ മലയാളി പ്രവാസികൾക്കു വേണ്ടി ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാൻ നോർക്ക റൂട്സ് ഒരുങ്ങുന്നു. സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്കാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. നോർക്ക-റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.യുഎഇയിലെ അനധികൃത താമസക്കാർക്ക് രണ്ട് സാധ്യതകളാണ് അവിടുത്തെ സർക്കാർ മുമ്പോട്ട് വെച്ചിരിക്കുന്നത്. സെപ്തംബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ അനധികൃതമായി രാജ്ത്ത് തങ്ങുന്നവർക്ക് കീഴടങ്ങി നാട്ടിലേക്ക് പോരാം എന്നതാണ് ഒരു പോംവഴി. മറ്റൊന്ന് ശരിയായ വിസയിലേക്ക് മാറാനുള്ള അവസരമാണ്. നാട്ടിലേക്ക് തിരിച്ചുപോരാൻ തയ്യാറെടുക്കുന്നവരിൽ പാവപ്പെട്ടവർക്ക് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കുന്നുണ്ട്. തിരിച്ചുപോരാനുള്ള അനുമതി ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നുണ്ട്. ഒക്ടോബർ 30നു ശേഷം ഇത് സാധ്യമാകില്ല. പിന്നീടുള്ള തിരിച്ചുവരവുകൾക്ക് പിഴ ഈടാക്കപ്പെടും.അതെസമയം പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ യാത്രാച്ചെലവ് വലിയ പ്രശ്നമായി ഉയർന്നിരിക്കുകയാണ്. വിവിധ സംഘടനകൾ ഇവരെ സഹായിക്കാൻ രംഗത്തുണ്ട്. എന്നാൽ സംഘടനകൾ കണ്ടെത്തേണ്ടത് വളരെ വലിയ തുകയാണ്. നോർക്ക ഈ പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ ടിക്കറ്റ് നിരക്കുകൾ താരതമ്യേന കുറവാണെങ്കിലും അതുപോലും താങ്ങാൻ കഴിയാത്തവരാണ് പലരുമെന്ന് അബുദാബി കെഎംസിസി പറയുന്നു.പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കാനുള്ള ശ്രമത്തലാണ് നോർക്ക. അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും ഈ ഹെൽപ്പ് ഡെസ്ക് സഹായിക്കും. കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവ പ്രവാസി സമൂഹം ചെയ്തു വരുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡസ്ക് രൂപീകരിച്ചത്.

നോർക്ക വകുപ്പ്സെ ക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടറിയേറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *