നാട്ടിലേക്ക് പോകും വഴിയെടുത്ത ടിക്കറ്റിൽ ഭാഗ്യദേവത കനിഞ്ഞു; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലനയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കി പ്രവാസി മലയാളി
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലനയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കിയത് പ്രവാസി മലയാളി. മലയാളിയായ ആസിഫ് മതിലകത്ത് അസീസ് ആണ് 8 കോടിയിലേറെ ഇന്ത്യന്‍ രൂപ സ്വന്തമാക്കിയത്. 41 വയസുള്ള ആസിഫ് ഷാർജയിൽ ജോലി ചെയ്ത് വരികയാണ്. നാട്ടിയിലേക്കുള്ള യാത്രക്കിടെയാണ് ഇയാൾ ടിക്കറ്റെടുത്തത്. തന്റെ 9 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആസിഫും ടിക്കറ്റ് വാങ്ങിയത്. ഓഗസ്റ്റ് രണ്ടിന് കൊച്ചിയിലേയ്ക്ക് പോകുന്ന വഴിയാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ 14 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ആസിഫും കൂട്ടുകാരും വളരെ നാളുകളായി ഇത്തരം നറുക്കെടുപ്പുകളിൽ പങ്കെടുക്കാറുമുണ്ട്. ഓരോ തവണ ഓരോരുത്തരുടെ പേരിൽ ടിക്കറ്റ് വാങ്ങും. ഇത്തവണ വാങ്ങിയത് ആസിഫിന്റെ പേരിൽ, അതിൽ ഭാഗ്യ ദേവത കനിഞ്ഞു.ജീവിതം മാറ്റി മറിക്കുന്ന നിമിഷമാണിതെന്നും, ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ടെന്നും ആസിഫ് പ്രതികരിച്ചു. ദുബായ് മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പിൽ, ഇന്ത്യയിൽ നിന്ന് വിജയിക്കുന്ന 234-ാമത്തെ വ്യക്തിയാണ് ആസിഫ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)