Posted By user Posted On

identity protection12,000 ദിർഹം അടങ്ങിയ ബാഗ് മോഷ്ടിച്ചു; യുഎഇയിൽ രണ്ട് സ്ത്രീകൾക്ക് 3,000 ദിർഹം പിഴ

ദുബായ്; 12,000 ദിർഹം അടങ്ങിയ ബാഗ് മോഷ്ടിച്ച രണ്ട് അറബ് വനിതകൾക്ക് 3,000 ദിർഹം പിഴ ചുമത്തി കോടതി. ഉടമയുടെ കാറിൽ നിന്ന് താഴെ വീണ ബാഗ് സ്ത്രീകൾ എടുക്കുകയും പൊലീസിന് കൈമാറാതെ തങ്ങളുടെ കൈവശം വയ്ക്കുകയുമായിരുന്നു identity protection. ഒരു കെട്ടിടത്തിന്റെ പാർക്കിംഗ് സ്ഥലത്ത് തന്റെ വാഹനം നിർത്തി, അവിടെ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്നെന്നും രേഖകളും 12,000 ദിർഹവും അടങ്ങിയ കറുത്ത ബാഗ് ഇവിടെ നിന്നാണ് നഷ്ടപ്പെട്ടതെന്നുമാണ് ഉടമ പറയുന്നത്. സുഹൃത്തുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ബാ​ഗ് നഷ്ടമായത്. പിന്നീട് പല വട്ടം തെരച്ചിൽ നടത്തുകയും സെക്യൂരിറ്റി ജീവനക്കാരനോട് പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ബാ​ഗ് കിട്ടിയില്ല. പിന്നീട് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് ബാ​ഗ് രണ്ട് സ്ത്രീകൾ കൈവശപ്പെടുത്തിയതായി കണ്ടെത്തിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *