യുഎഇയിൽ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച റസ്റ്റോറൻ്റ് അടച്ചുപൂട്ടി
ഭക്ഷ്യനിയമങ്ങൾ ലംഘിച്ചതിന് അബുദാബിയിലെ ഒരു റസ്റ്റോറൻ്റ് അടച്ചുപൂട്ടി. അബുദാബിയിലെ ഖാലിദിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അമീർ അൽ ഷാം റെസ്റ്റോറൻ്റും ഗ്രിൽസും ഭരണപരമായി അടച്ചിടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) തീരുമാനിച്ചു. അബുദാബി എമിറേറ്റിലെ ഭക്ഷണവും അതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും സംബന്ധിച്ച 2008 ലെ നിയമം (2) റെസ്റ്റോറൻ്റ് ലംഘിക്കുന്നതായി കണ്ടെത്തി. കൂടാതെ, ഇവ പൊതുജനാരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നതായും കണ്ടെത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)