Posted By user Posted On

call through internetപ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഇന്റർനെറ്റ് വഴി ഫോൺവിളിക്കാൻ യുഎഇയിൽ അനുമതി 17 ആപ്പുകൾക്ക് മാത്രം, നിയമം ലംഘിച്ചാൽ 4.5 കോടി രൂപ പിഴ

അബുദാബി: ഇനി മുതൽ യുഎഇയിൽ അനുവദിനീയമായ 17 വോയ്പ് ആപ്പുകൾ (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി മാത്രമേ ഇന്റർനെറ്റ് ഫോൺ കോളുകൾ ചെയ്യാൻ പാടുള്ളു എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു call through internet. അനധികൃതമായതും അനുമതിയില്ലാത്തതുമായ ബദൽ മാർ​ഗങ്ങളിലൂടെ ഫോൺ കോളുകൾ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. നിയമവിരുദ്ധ സംവിധാനം ഒരുക്കുന്ന വെബ്സൈറ്റുകളും ആപ്പുകളും തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്ക്കും നിർദേശം നൽകി.യുഎഇയിലെ ജനസംഖ്യയുടെ 85% വരുന്ന പ്രവാസികളും ഇന്റർനെറ്റ് വഴിയാണ് നാട്ടിലുള്ള കുടുംബത്തെ വിളിക്കുന്നത്. ഭൂരിഭാ​ഗം പ്രവാസികളും സൗജന്യ ഇന്റർനെറ്റ് കോളിങ് ഓഡിയോ, വിഡിയോ ആപ്പുകളാണ് ഉപയോ​ഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ഇന്റർനെറ്റ് ഫോൺവിളിക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ) ഉപയോഗിച്ച് ഇന്റർനെറ്റ് ഫോൺ ചെയ്യുന്നത് യുഎഇ നിരോധിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വ്യക്തമായി അറിയാത്ത ഒട്ടേറെ മലയാളികളും വിപിഎൻ ഉപയോഗിച്ച് വിളിക്കുന്നുണ്ട്. പിടിക്കപ്പെട്ടാൽ സൈബർ നിയമം അനുസരിച്ച് തടവും 20 ലക്ഷം ദിർഹം (4.5 കോടി രൂപ) പിഴയുമാണ് ശിക്ഷ. മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ് (ബിസിനസ്), സൂം ബ്ലാക്ക്ബോർഡ്, ഗൂഗിൾ ഹാങൗട്ട്സ് മീറ്റ്, സിസ്കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂജീൻസ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്ഐയു മെസഞ്ചർ, വോയ്കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്സ്, ടുടോക്ക്, കോമറ എന്നിവയാണ് യുഎഇയിൽ അനുമതിയുള്ള ഇന്റർനെറ്റ് കോളിം​ഗ് ആപ്പുകൾ.

ടുടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://totok.ai/download-android

കോമറ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.is.core.app&hl=en_IN&gl=US

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *