Posted By user Posted On

യുഎഇ പൊതുമാപ്പിൽ ആരോ​ഗ്യ ഇൻഷുറൻസ് പിഴയ്ക്കും ഇളവ്; എങ്ങനെ ഉപയോ​ഗപ്പെടുത്താം

പൊതുമാപ്പ് അപേക്ഷകർക്ക് ആരോഗ്യ ഇൻഷുറൻസ് ഇനത്തിലുള്ള പിഴയിലും ഇളവ് നൽകും. പൊതുമാപ്പ് അപേക്ഷ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അംഗീകരിച്ച ശേഷമാണ് ഇൻഷുറൻസ് പിഴയും ഒഴിവാക്കുകയെന്ന് അബുദാബി ആരോഗ്യ വകുപ്പ് (ഡിഒഎച്ച്) അറിയിച്ചു.

പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ അനധികൃത താമസത്തിനുള്ള വൻ തുക ഒഴിവാക്കിയിട്ടും ഇൻഷുറൻസ് കുടിശിക ഉള്ളതിനാൽ രാജ്യംവിട്ടുപോകാൻ സാധിക്കാത്തവരുടെ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആരോഗ്യവകുപ്പിന്റെ നടപടി.

പൊതുമാപ്പ് അപേക്ഷ അംഗീകരിച്ചതിന്റെ രേഖ ഹാജരാക്കുന്ന വ്യക്തിയുടെ ഇൻഷുറൻസ് പിഴ ഒഴിവാക്കാൻ നിർദേശിച്ചതായി അധികൃതർ വെളിപ്പെടുത്തി. സർക്കാർ ഓഫിസുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചത് ഇതിന് സഹായകമാകും.

യുഎഇയിൽ അനധികൃത താമസക്കാർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ ഉള്ള അവസരം പ്രയോജനപ്പെടുത്താൻ വിദേശികൾ മുന്നോട്ടുവരണം.

ഒക്ടോബർ 30 വരെ നീളുന്ന പൊതുമാപ്പിൽ അപേക്ഷ നൽകാൻ അവസാന നിമിഷം വരെ കാത്തിരിക്കരുത്. എത്രയും വേഗം നടപടി പൂർത്തിയാക്കാൻ എല്ലാ രാജ്യക്കാരും ശ്രമിക്കണം. ഇങ്ങനെ രാജ്യം വിടുന്നവർക്ക് പ്രവേശന വിലക്ക് ലഭിക്കില്ല. പുതിയ വീസയിൽ എപ്പോൾ വേണമെങ്കിലും യുഎഇയിലേക്ക് മടങ്ങാമെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *