Posted By user Posted On

aig travel insuranceതൊഴിലാളിയുടെ ഇൻഷുറൻസ് നൽകേണ്ടത് സ്പോൺസർ; യുഎഇയിലെ പുതിയ ഇൻഷുറൻസ് സംവിധാനത്തെ കുറിച്ച് അറിയാം

ദുബായ്: പുതിയ ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തി യുഎഇ. പുതിയ സംവിധാനത്തിൽ തൊഴിലാളിയുടെ പേരിലുള്ള ഇൻഷുറൻസ് തുക സ്പോൺസർ വഹിക്കണം. കമ്പനി അടച്ചു പൂട്ടിയാലും തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇത്തരത്തിൽ പുതിയ പദ്ധതി തുടങ്ങിയത് aig travel insurance. ഇൻഷുറൻസ് ഇനത്തിൽ 20,000 ദിർഹം വരെയാണ് സ്പോൺസർ വഹിക്കേണ്ടിവരിക. എതെങ്കിലും കാരണത്താൻ കമ്പനി അടച്ചു പൂട്ടുകയാ പാപ്പരാവുകയോ ചെയ്താൽ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അടച്ച സുരക്ഷാ തുകയിൽ നിന്നാണ് ഇതുവരെ തൊഴിലാളികൾക്കുള്ള പണം ഈടാക്കിയിരുന്നത്. നിലവിലെ സംവിധാനത്തിൽ ഇതിന് പകരമായാണ് സ്പോൺസർമാർ 20,000 ദിർഹം വരെയുള്ള ഇൻഷുറൻസ് തുക അടയ്ക്കേണ്ടത്. ഈ തുക അടക്കാൻ സാധിക്കാത്ത തൊഴിലുടമകൾക്ക് 3000 ദിർഹം സുരക്ഷാ തുക സംവിധാനം തുടരാം. ഇതിനുള്ള അനുമതിയും അധികൃതർ നൽകിയിട്ടുണ്ട്. തൊഴിലാളിയുടെ വീസ പുതുക്കുന്ന സമയത്താണ് പുതിയ ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കേണ്ടത്. പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇതു നിർബന്ധമില്ല. കമ്പനി പൂട്ടുകയോ തൊഴിലാളികൾക്ക് അർഹമായ തുക നൽകാൻ സ്പോൺസർക്കു ശേഷി ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് തുക വിനിയോഗിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *