എല്ലാം ആഗ്രഹം പോലെ നടക്കട്ടെ: പറശ്ശിനി മടപ്പുരയിൽ അനുഗ്രഹം തേടി യുഎഇ സ്വദേശി
പറശ്ശിനിക്കടവ് ക്ഷേത്രം സന്ദർശിച്ച് യുഎഇ സ്വദേശി. ഇന്ന് പുലർച്ചെയാണ് പറശ്ശിനിമടപ്പുരയിൽ യുഎഇ സ്വദേശി സന്ദർശിച്ചത്. ദുബായിൽ നിന്നുള്ള സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബി മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങി പ്രസാദവും ചായയും കുടിച്ചതിനുശേഷമാണ് ക്ഷ്രേത്രത്തിൽ നിന്ന് മടങ്ങിയത്. കീച്ചേരിയിൽ നിന്നുള്ള രവീന്ദ്രന്റെ കൂടെയായിരുന്നു സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബി ക്ഷേത്ര സന്ദർശനം നടത്തിയത്. മടപ്പുരയിൽ അദ്ദേഹത്തെ സുജിത്ത് പി എം, സ്യമന്ദ് പി എം, വിനോദ് പി എം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)