Posted By user Posted On

യുഎഇ ടൂറിസം മേഖല കുതിക്കുന്നു

2031ഓടെ ജിഡിപിയിൽ 45,000 കോടി ദിർഹം സംഭാവന ഉയർത്താൻ ലക്ഷ്യമിട്ട് യുഎഇ ടൂറിസം മേഖല. 10000 കോടി ദിർഹം ടൂറിസം നിക്ഷേപം ആകർഷിക്കാൻ യുഎഇ ടൂറിസം നയം രൂപവത്കരിച്ചു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിൻ്റെ കണക്കുകൾ അനുസരിച്ചു 2023ൽ യുഎഇ ടൂറിസം മേഖല ജിഡിപിയിൽ 11.7 ശതമാനം സംഭാവന ചെയ്തു. മൊത്തം 22000 കോടി ദിർഹമാണ്. 2024ൽ ഇത് 12 ശതമാനം ഉയർന്നു 23600 കോടി ദിർഹം എത്തുമെന്നാണ് പ്രതീക്ഷ. 2034-ഓടെ യുഎഇ ജിഡിപിയിലേക്കുള്ള ട്രാവൽ ടൂറിസം മേഖലയുടെ സംഭാവന ഏകദേശം 27520 കോടി ദിർഹത്തിൽ എത്തുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസത്തിന്റെ കണക്ക്. 2024ലെ ആദ്യ ഏഴ് മാസങ്ങളിൽ 1062 കോടി വിനോദസഞ്ചാരികളെയാണ് ദുബായ് സ്വാഗതം ചെയ്തത്. ഓരോ വർഷവും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. അബുദാബിയിലെ ഹോട്ടലുകളിൽ 2024ൻ്റെ ആദ്യ പകുതിയിൽ 287 കോടിയിലധികം വിനോദ സഞ്ചാരികൾ എത്തി. ഇതിലൂടെ 360 കോടി ദിർഹമാണ് വരുമാനം. യുഎഇയുടെ സുസ്ഥിര ടൂറിസം നയങ്ങളുടെയും ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെയും വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും മികവാണ് ഈ നേട്ടങ്ങൾക്ക് പിറകിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *