Posted By user Posted On

accelaero air arabiaസൗജന്യ വിമാന ടിക്കറ്റുകൾ പ്രഖ്യാപിച്ച് യുഎഇ എയർ ലൈൻ: ചെയ്യേണ്ടത് ഇത്രമാത്രം

യുഎഇ: സൗജന്യ വിമാന ടിക്കറ്റുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ. അബുദാബിയിൽ നടക്കുന്ന എയർ എക്‌സ്‌പോയിലെ റാഫിൽ ഡ്രോയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഈ സൗജന്യ ടിക്കറ്റുകൾ ലഭിക്കുക. അഞ്ച് ഭാഗ്യശാലികൾക്കാണ് കോംപ്ലിമെന്ററി ടിക്കറ്റുകൾ നൽകുയെന്നാണ് എയർ അറേബ്യ അറിയിച്ചിരിക്കുന്നത്. accelaero air arabia ഇതിനായി എയർ എക്സ്പോയിലെ എയർ അറേബ്യ അബുദാബി ബൂത്ത് A310-ൽ തങ്ങളുടെ ബിസിനസ് കാർഡുകൾ നിക്ഷേപിക്കാനാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേരെ കാത്താണ് ഫ്രീ ടിക്കറ്റുകൾ ഇരിക്കുന്നത്. റാഫിൾ നറുക്കെടുപ്പ് അടുത്ത ആഴ്ച നടക്കുമെന്നും ഏവരെയും നറുക്കെടുപ്പിൽ പങ്കെടുക്കാൻ എയർ അറേബ്യ സ്വാ​ഗതം ചെയ്യുന്നുണ്ട്. ഷാർജ ആസ്ഥാനമായുള്ള ചെലവുകുറഞ്ഞ എയർലൈൻ ആണ് എയർ അറേബ്യ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *