യുഎഇ സഫാരി പാർക്ക് തുറക്കുന്നു; കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവമാകും
വേനൽക്കാല ഇടവേളക്കുശേഷം സഫാരി പാർക്കിൻറെ ആറാമത് സീസൺ ഒക്ടോബർ ഒന്നിന് ആരംഭിക്കും. മൃഗലോകത്തെ പല അത്ഭുതങ്ങളും പ്രദർശനത്തിലെത്തിക്കുന്നുണ്ട്. 78 സസ്തനി വർഗങ്ങളിലായി 3,000 ത്തിലധികം മൃഗങ്ങളാണ് ദുബൈ സഫാരി പാർക്കിലുള്ളത്. ഇതിൽ 50 വ്യത്യസ്തമായ ഇഴജന്തുക്കൾ, 111 തരം പക്ഷികൾ എന്നിവ ഉൾപ്പെടും. ഓരോ മൃഗത്തിൻറെയും ആവാസ വ്യവസ്ഥകൾക്ക് യോജിച്ച രീതിയിലാണ് പാർക്കിൻറെ രൂപകൽപന.വ്യത്യസ്ത വന്യമൃഗങ്ങളെ അടുത്ത് കാണാനും ആസ്വദിക്കാനുമായി ആറ് മേഖലകളുമായി ബന്ധിപ്പിച്ചാണ് ട്രെയിൻ സർവിസ് ഒരുക്കിയിരിക്കുന്നത്. പാർക്കിലെ വന്യമൃഗ സംരക്ഷണത്തെക്കുറിച്ച് വിദ്യാഭ്യാസപരവും വിജ്ഞാനപ്രദവുമായ അറിവുകൾ സന്ദർശകർക്ക് സമ്മാനിക്കുന്ന രീതിയിലാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ വിദഗ്ധരായ ജന്തുശാസ്ത്രജ്ഞർ നടത്തുന്ന ജനപ്രിയ തത്സമയ അവതരണങ്ങളും സന്ദർശകർക്ക് പുതിയ അനുഭവമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)