Posted By user Posted On

നറുക്കെടുപ്പ് ലൈവായി കണ്ടുകൊണ്ടിരിക്കെ വമ്പൻ സമ്മാനം; പ്രവാസിയുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റ്

ബിഗ് ടിക്കറ്റിൻറെ 266-ാമത് സീരീസ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സ്വന്തമാക്കി നതാലിയ ക്രിസ്റ്റിയോഗ്ലോ. റഷ്യക്കാരിയായ നതാലിയ, 2012ൽ യുഎഇയിൽ എത്തിയത് മുതൽ ദുബൈയിലാണ് താമസം. ഒരു കമ്പനിയിലെ മാനേജിങ് ഡയറക്ടറായ നതാലിയ ഓഗസ്റ്റ് അവസാന ആഴ്ചയിലാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.

100,000 ദിർഹമാണ് ഇക്കഴിഞ്ഞ നറുക്കെടുപ്പിൽ നതാലിയയെ തേടിയെത്തിയത്. ‘നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു. എൻറെ പേരും ടിക്കറ്റ് നമ്പരും പ്രഖ്യാപിച്ചപ്പോൾ വളരെയേറെ സന്തോഷം തോന്നി. പക്ഷേ വിജയം ഉറപ്പിക്കുന്നതിനായി ബിഗ് ടിക്കറ്റിൻറെ ഇ മെയിൽ ലഭിക്കാൻ കാത്തിരുന്നു. വളരെ കാലമായി ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയാം. എന്നാൽ കഴിഞ്ഞ മാസം വരെ ഇതിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ഒരെണ്ണം സൗജന്യമായി ലഭിച്ചു. എൻറെയും അമ്മയുടെയും ഭർത്താവിൻറെയും ജനന തീയതികൾ വരുന്ന ടിക്കറ്റ് നമ്പരുകളാണ് തെരഞ്ഞെടുത്തത്. എൻറെ ജനന തീയതിയുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്’ – നതാലിയ പറഞ്ഞു.

വളരെ അത്യാവശ്യമായിരുന്ന സമയത്താണ് ഈ സമ്മാനം ലഭിച്ചതെന്നും ഒരു വീട് വാങ്ങാൻ സമ്മാനത്തുക വിനിയോഗിക്കുമെന്നും നതാലിയ പറഞ്ഞു. ‘ഒരു മാസം മുമ്പ് വരെ ബിഗ് ടിക്കറ്റിനെ കുറിച്ച് എന്നോട് ചോദിച്ചാൽ, ഒരു നറുക്കെടുപ്പെന്ന് മാത്രമായിരുന്നേനെ എൻറെ മറുപടി. എന്നാൽ ഈ വിജയത്തോടെ എൻറെ അഭിപ്രായം പൂർണമായും മാറി. ഏറ്റവും മികച്ച നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ്, ഞാനെൻറെ ഭാഗ്യം ഇനിയും പരീക്ഷിക്കും- ഒരു ദിവസം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കും’- നതാലിയ പറഞ്ഞു.

‘ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചു കൊണ്ടേയിരിക്കുക, ബിഗ് ടിക്കറ്റ് സത്യമാണ്’- അവർ കൂട്ടിച്ചേർത്തു.

സെപ്തംബർ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസായി സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. 10 ഭാഗ്യശാലികൾക്ക് 100,000 ദിർഹം സമ്മാനമായി നേടാം. നറുക്കെടുപ്പിലൂടെ ആഢംബര കാറായ മാസെറാതി ഗിബ്ലി സ്വന്തമാക്കാനും അവസരമുണ്ട്. ബിഗ് ടിക്കറ്റ് ഉപഭോക്താക്കളുടെ പേരുകൾ ഓട്ടോമാറ്റിക് ആയി തന്നെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ചേർക്കപ്പെടും. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം സമ്മാനമായി ലഭിക്കും.

ഇലക്ട്രോണിക് നറുക്കെടുപ്പ് തീയതികൾ

ഒന്നാമത്തെ ആഴ്ച- സെപ്തംബർ 1-9,നറുക്കെടുപ്പ് തീയതി- സെപ്തംബർ 10 (ചൊവ്വ)

രണ്ടാമത്തെ ആഴ്ച- സെപ്തംബർ 10-16, നറുക്കെടുപ്പ് തീയതി, സെപ്തംബർ- 17(ചൊവ്വ)

മൂന്നാം ആഴ്ച- സെപ്തംബർ 17-13, നറുക്കെടുപ്പ് തീയതി- സെപ്തംബർ 24 (ചൊവ്വ)

നാലാം ആഴ്ച – സെപ്തംബർ 24-30, നറുക്കെടുപ്പ് തീയതി- ഒക്ടോബർ 1 (ചൊവ്വ)

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *