Posted By user Posted On

വിവിധ മേഖലകളിൽ ഇന്ത്യ- യുഎഇ സഹകരണം വ്യാപിപ്പിക്കും

ഊർജ മേഖലയിലെ സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും യുഎഇയും. ദീർഘകാല എൽഎൻജി (ലിക്വിഫൈഡ് നാച്വറൽ ​ഗ്യാസ്) വിതരണത്തിനും ആണവ സഹകരണത്തിനുമായുള്ള കരാറിൽ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. നിർമിതബുദ്ധി, ധാതു മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായി.

എൽഎൻജി വിതരണത്തിനായി 15 വർഷത്തെ കരാറിലാണ് അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) ഇന്ത്യൻ ഓയിൽ‌ കോർപ്പറേഷനും ഒപ്പുവച്ചത്. പ്രതിവർഷം ഒരു ദശലക്ഷം മെട്രിക് ടൺ എൽഎൻജിയാകും ADNOC-ന്റെ ലോവർ കാർബൺ പദ്ധതി വഴി ലഭ്യമാക്കുക. ഊർജ മേഖലയെ ത്വരിതപ്പെടുത്താനായി, ഈ വർഷം ഇന്ത്യ ഒപ്പുവയ്‌ക്കുന്ന മൂന്നാമത്തെ കരാറാണിത്.ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (NNPCIL) എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷനും (ENEC) തമ്മിലുള്ള ധാരണാപത്രം ആണവ നിലയങ്ങളുടെ പ്രവർത്തനത്തിന് ഊർജ്ജം പകരും. പര്യവേക്ഷണത്തിനും നിക്ഷേപത്തിനും വാതിൽ തുറക്കും. ആണവോർജ്ജ വികസനത്തിന്റെ എല്ലാ മേഖലകളിലും അറിവും വൈദഗ്ധ്യവും പങ്കിടുന്നതിനുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കപ്പെടും. ഇന്ത്യയുടെ പെട്രോളിയം മേഖലയിലും പങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന് അബുദാബി കീരിടാവകാശി വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *