യുഎഇയിൽ വെള്ളം പാഴാകുന്നത് തടയാൻ ഏകീകൃത സംവിധാനം ഒരുങ്ങുന്നു
അബുദാബിയിൽ കുറഞ്ഞ ചെലവിൽ ജല, വൈദ്യുതി ലഭ്യമാക്കാൻ പദ്ധതി. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ വേൾഡ് യൂട്ടിലിറ്റി കോൺഗ്രസിലായിരുന്നു പ്രഖ്യാപനം . ഉൽപാദനം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങൾക്കിടയിൽ ഒരു തുള്ളി പോലും പാഴാകാതിരിക്കാൻ ഏകീകൃത സംവിധാനം ആവിഷ്കരിക്കുകയാണെന്നും പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും ഊർജ വിഭാഗം ചെയർമാൻ അവൈധ മുർഷിദ് അൽ മരാഞ പറഞ്ഞു. നൂതന സംവിധാനം നടപ്പാക്കുന്നതോടെ സേവന നിലവാരം മെച്ചപ്പെടും. നിരക്ക് കുറയ്ക്കാനും സാധിക്കും. നിലവിൽ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം 5.98 ലക്ഷവും ജല ഉപഭോക്താക്കളുടെ എണ്ണം 4.68 ലക്ഷവുമാണ്. വൈദ്യുതി ഉപഭോക്താക്കളിൽ 7 ശതമാനവും ജല ഉപഭോക്താക്കളിൽ 2.5 ശതമാനവും വർധനയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)