asian restaurant near me ഗുണനിലവാരമുള്ള ഭക്ഷണം ഇനി കുറഞ്ഞ വിലയ്ക്ക് കിട്ടും; യുഎഇയിൽ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് ഗ്രീൻ ചാനൽ വരുന്നു
ദുബായ്: യുഎഇയിൽ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് ഗ്രീൻ ചാനൽ വരുന്നു. ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ അതിവേഗം കുറഞ്ഞ നിരക്കിൽ രാജ്യത്തേക്ക് എത്തിക്കാനാണ് പദ്ധതി തുടങ്ങുന്നത് . ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ കോൺഫറൻസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത് asian restaurant near me. ദുബായ് മുനിസിപ്പാലിറ്റിയും പ്രമുഖ കമ്പനിയും ദുബായ് കസ്റ്റംസും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ഗ്രീൻ ചാനൽ ആരംഭിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള യന്ത്രങ്ങളോടെയാണ് പുതിയ സംവിധാനം വരുന്നത്. ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഗ്രീൻ ചാനൽ വരുന്നതോടെ കാലതാമസമില്ലാതെ ഉൽപന്നങ്ങൾ നേരിട്ട് മാർക്കറ്റിലേക്ക് എത്തിക്കാൻ സാധിക്കും. ഗ്രീൻ ചാനൽ നടപ്പാക്കുന്നതോടെ ഭക്ഷ്യ ഇറക്കുമതിയിൽ വൻ വർധനവുണ്ടാകാനാണ് സാധ്യത.സമയലാഭത്തിനുപുറമെ ചെലവ് കുറക്കാനും പുതിയ സംവിധാനം സഹായിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)