Posted By sneha Posted On

സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തം വേണമെന്ന് യുഎഇ: പുതിയ ചട്ടം 2025 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും

യുഎഇയെ വനിതാ സൗഹൃദമാക്കാനും സ്‌ത്രീ ശാക്‌തീകരണം ഉറപ്പാക്കാനും കൂടുതൽ നടപടികളുമായി ഭരണാധികാരികൾ. യുഎഇയിലെ സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള പുതിയ ചട്ടമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ- ജോയിന്റ്- സ്‌റ്റോക്ക് കമ്പനികളുടെ ഡയറക്‌ടർ ബോർഡിൽ ഒരു വനിതയെങ്കിലും വേണമെന്നാണ് നിർദ്ദേശം.
പുതിയ ചട്ടം 2025 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. നിലവിലെ ഡയറക്‌ടർ ബോർഡിന്റെ കാലാവധി തീരുന്ന മുറയ്‌ക്ക്‌ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അതിലൊരാൾ എങ്കിലും വനിത ആയിരിക്കണമെന്നാണ് നിർദ്ദേശം.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വനിതകളെയും ഉയർത്തുക, നിർണായക തീരുമാനങ്ങളിൽ സ്‌ത്രീകളുടെ അഭിപ്രായം ഉറപ്പാക്കുക, ഉന്നത പദവികളിലേക്ക് ഉയരാൻ വനിതകളെ പ്രോൽസാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയുമാണ് നിർദ്ദേശം. രാജ്യത്തിന്റെ ഫെഡറൽ നാഷണൽ കൗൺസിലിൽ 50% സീറ്റുകൾ വനിതകൾക്കായി നീക്കിവെച്ച 2018ൽ അന്നത്തെ യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സയെദ് അൽ നഹ്യാൻ നിർദ്ദേശിച്ചിരുന്നു.
ലിംഗഭേദമന്യേ രാജ്യത്ത് ഒരേ ജോലിക്ക് തുല്യവേതനവും നടപ്പാക്കിയിരുന്നു. സ്വകാര്യ നിക്ഷേപകർ ഓഹരി ഉടമകളായ കമ്പനികളാണ് ജോയിന്റ്- സ്‌റ്റോക്ക് കമ്പനികൾ. പൊതു ജോയിന്റ്- സ്‌റ്റോക്ക് കമ്പനികളിൽ ഈ നിർദ്ദേശം 2021മുതൽ നടപ്പിലാക്കിയിരുന്നു. അബുദാബി, ദുബായ് സ്‌റ്റോക്ക് എക്‌സ്ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികൾക്കായിരുന്നു മാനദണ്ഡം ബാധകം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *