Posted By sneha Posted On

യുഎഇയിൽ സ്വദേശി തൊഴിലാളികള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്: പ്രവാസികള്‍ക്ക് തിരിച്ചടിയകുമോ

യുഎഇയിലെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളില്‍ നലവിൽ 114,000-ലധികം സ്വദേശികള്‍ ജോലി ചെയ്യുന്നതായാണ് കണക്ക് പുറത്തുവന്നിരിക്കുന്നത്. ഇവരില്‍ 81,000-ത്തോളം പേര്‍ നഫീസ് പദ്ധതി ആരംഭിച്ചതിന് ശേഷം നിയമിക്കപ്പെട്ടവരാണെന്ന് എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ് കൗണ്‍സില്‍ അറിയിച്ചു. യുഎഇ സ്വദേശിവല്‍ക്കരണ നിയമത്തിന്റെ ഭാഗമായുള്ള പ്രോത്സാഹന പദ്ധതിയായി മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ചതാണ് നഫീസ് പദ്ധതി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *