Posted By editor1 Posted On

യുഎഇ വേനൽക്കാലം ഉടൻ അവസാനിക്കും: തണുപ്പ് കാലം ഈ മാസം ആരംഭിക്കും

സെപ്തംബർ മാസത്തിൻ്റെ അവസാന ദിവസങ്ങലിലേക്ക് പോകുമ്പോൾ യുഎഇയിലുടനീളമുള്ളവർക്ക് വേനൽക്കാലത്തിൻ്റെ അവസാനത്തിനായി കാത്തിരിക്കാം. രാത്രികാല താപനില ക്രമേണ കുറയും, മാസത്തിൻ്റെ അവസാനംചൂട് നല്ല തീതിയിൽ കുറയുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ, മഴയും പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 23 ശരത്കാലത്തിന്റെ ആരംഭം അടയാളപ്പെടുത്തും. യുഎഇയിൽ രാത്രിയും പകലും ഇതോടെ ഒരുപോലെ ദൈർഘ്യമുള്ളതായിരിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റിയുടെ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്‌പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. 

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *