Posted By user Posted On

birth cirtificate onlineചരിത്രപരമായ തീരുമാനം; പിതൃത്വം അറിയാത്ത കുട്ടികൾക്കും ജനന സർട്ടിഫിക്കറ്റ് നൽകാൻ ഒരുങ്ങി യുഎഇ

യുഎഇ; പിതാവ് ആരാണെന്ന് അറിയാത്ത കുട്ടികൾക്കും ജനന സർട്ടിഫിക്കറ്റ് നൽകാൻ ഒരുങ്ങി യുഎഇ. പുതിയതായി നടപ്പിലാക്കിയ നിയമത്തിന്റെ ഭാ​ഗമായിട്ടാണ് ഇത്തരത്തിൽ ജനന സർട്ടിഫിക്കറ്റ് നൽകുന്നത് birth cirtificate online. ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന നിയമം, മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവ് ആരാണെന്ന് അറിയുന്നതും, ഇല്ലാത്തതും പരിഗണിക്കാതെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കുട്ടികളുടെ അവകാശം അംഗീകരിക്കുന്നു. യു എഇയിലെ ജനന-മരണ രജിസ്ട്രി നിയന്ത്രിക്കുന്ന 10-2022 ഡിക്രി നമ്പർ പ്രകാരമാണ് പുതിയ നിയമം നിലവിൽ വന്നത്. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചത്. ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കുട്ടികളുടെ അമ്മമാർക്ക് ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി ജുഡീഷ്യൽ അധികാരികൾക്ക് രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായുള്ള അപേക്ഷ ഫോം പൂർപ്പിച്ചും നൽകണം. നിയമത്തിന്റെ ആർട്ടിക്കിൾ 11 പ്രകാരം, അമ്മമാർ കുഞ്ഞിന്റെ അമ്മയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും ഇത് തെളിയിക്കുന്നതിനായി
കോടതിയിൽ അഭ്യർത്ഥന സമർപ്പിക്കുകയും ചെയ്യണം. പിന്നീട് ഇത് പരിശോധിച്ച ശേഷം ജനന സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യ വകുപ്പിന് കോടതി നിർദേശം നൽകും. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള രണ്ട് പേജുള്ള ജനന രജിസ്ട്രേഷൻ ഫോമിന്റെ അടിസ്ഥാനത്തിൽ, അമ്മ രണ്ട് ആവശ്യമായ രേഖകൾ നൽകിയാൽമതിയാകും. കുട്ടിയുടെ ജനന വിവരങ്ങളും അമ്മയുടെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്‌പോർട്ടിന്റെ പകർപ്പ് ഇവയാണ് നൽകേണ്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *