Posted By sneha Posted On

യുഎഇയിൽ നാല് സൈനികർ വാഹനാപകടത്തിൽ മരിച്ചു; 9 പേർക്ക് പരിക്ക്

യുഎഇയിൽ നാല് സൈനികർ ജ്യത്ത് കർത്തവ്യനിർവഹണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ( 24) വൈകീട്ട് നടന്ന സംഭവത്തിൽ ഒന്‍പത് പേർക്ക് പരുക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റിയതായും ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഫെബ്രുവരിയിൽ സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ സായുധസേനയിലെ നാല് അംഗങ്ങളും ഒരു ബഹ്‌റൈൻ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *