സംസ്ഥാനത്ത് വീണ്ടും എംപോക്സ്, ഗൾഫിൽ നിന്ന് എത്തിയയാളുടെ ഫലം പോസിറ്റീവ്; കൂടുതൽ കേസുകൾക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടുംഎംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. യു.എ.ഇ.യിൽ നിന്ന് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്കാണ് സംസ്ഥാനത്ത് ആദ്യമായി എംപോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയിലാദ്യമായി എംപോക്സിന്റെ ക്ലേഡ് 1 ബി വകഭേദമാണ് മലപ്പുറം സ്വദേശിയിൽ കണ്ടെത്തിയതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും മങ്കിപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്. . നിലവിലെ വ്യാപനത്തിന് തുടക്കമാകുന്നത് കഴിഞ്ഞ ജനുവരി മുതലാണ്. റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കു പുറമെ അയൽരാജ്യങ്ങളായ കെനിയ, റുവാൻഡ, ഉഗാണ്ട എന്നിവിടങ്ങളിലും രോഗവ്യാപനമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)